Featured

ലഹരിയാണ് ജീവിതം

This is the post excerpt.

Advertisements

This is your very first post. Click the Edit link to modify or delete it, or start a new post. If you like, use this post to tell readers why you started this blog and what you plan to do with it.

post

മുഷ്ടി ചുരുട്ടുന്ന ജീവച്ഛവങ്ങൾ!!

_കുടിച്ചു വറ്റിയ മദ്യകുപ്പിയിലെ – 


അവസാന ലഹരിയിലും അയാൾ –
 ഊളിയിടാഴ്‌ന്നു……
തന്റെ സത്യാന്വേഷങ്ങൾക്ക് – പൂപ്പൽ പിടിച്ചപ്പോൾ ; നിരാശാകാമുകനെ പോലെ – ഗാന്ധിയും കുടിച്ചു.
 ട്രിഗറിൽ വിരലമർത്തിയ തോക്കുമായി –
 AC കാറിൽ കോട്ടും സൂട്ടും ഇട്ടു –
 ഗോഡ്‌സെ യാത്രയിലാണ്. പെറ്റമ്മയലാഞ്ഞിട്ടും പെറ്റു വീണ കുഞ്ഞിനെ –
മുലയൂട്ടുന്ന തിരക്കിലാണ് മതം.
 നീതിയെ അടക്കം ചെയ്യാൻ ശവപ്പെട്ടിക്കായി – അളവെടുക്കുന്ന ജനാധിപത്യം.
 ഇത് കണ്ടു കരഞ്ഞ കണ്ണിനെയും….
ഉയർന്നുവന്ന നാവിനെയും….
മോണകാട്ടി ചിരിച്ച്;
കത്തി കല്ലിൽ ഉരസുമ്പോൾ …..
പതറാതെ ….;
തളരാതെ…..
ഉൾക്കണ്ണ് തുറന്നു……
ഒരായിരം നാവുകൾ ഉയർന്നു പൊന്തി…._

                     

 *Ashwin Dion*

അ”ക്ഷരങ്ങൾ”.

_”പെരുമാൾ മുരുകൻ എന്ന  എഴുത്തുകാരൻ മരിച്ചിരിക്കുന്നു. ദൈവമല്ലാത്തതിനാൽ അയാൾ ഉയര്തെഴുനെല്കുവാനും പോകുന്നില്ല. പുനർജന്മത്തിൽ അയാൾക്ക്‌ വിശ്വാസമില്ല ഒരു സാധാരണ അധ്യാപകനായതിനാൽ അയാൾ ഇനി മുതൽ പി. മുരുകൻ മാത്രമായിട്ടായിരിക്കും  ജീവിക്കുക.  അയാളെ  വെറുതെ വിടുക…… “_

തമിഴ് സാഹിത്യകാരൻ പെരുമാൾ  മുരുകന്റെ ഈ  ഫേസ്ബുക് പോസ്റ്റ്‌  അക്ഷരങ്ങൾക്ക്  നേരെ ഉള്ള  അടിച്ചമർത്തലിന്റെ  വ്യക്തവും  ശക്തവുമായ  ദൃശ്യം  പകർന്നു  നൽകുന്നു. സ്വന്തം  ആശയങ്ങൾക്കും ആദർശകൾക്കും  മാത്രം വില നൽകുകയും സമാന്തര  ആശയങ്ങളെയും  കാഴ്ചപ്പാടുകളെയും  നിഷേധിക്കുകയും  ചെയുന്നത് ഫെഡറൽ  നിലപാടിൽ  പ്രവർത്തിക്കുന്ന  ഇന്ത്യയെ പോലെ ഒരു രാജ്യത്തിന്  അനഭിലഷണീയമാണ്.  മാതൊരുഭംഗന്  (അർദ്ധനാരീശ്വരൻ ) എന്ന പെരുമാൾ  മുരുകന്റെ  കൃതിക്ക്‌  നേരെ  ആണ്  ഹൈന്ദവ സംഘടനകളുടെ ഭീഷണി  മുഴങിയത്. 

 

അടിയന്തരാവസ്ഥ കാലഘട്ടതായിരുന്നു ഇതിനു മുമ്പ് പത്രമാധ്യമങ്ങൾക്കും സാഹിത്യകാരന്മാർക്കും  നേരെ  അക്രമങ്ങൾ  ഉണ്ടായത്. അന്ന്  സർക്കാരിന്റെ  തെറ്റായ  നയങ്ങൾക്കും സ്വെഛാധിപത്യ കാഴ്ചപാടുകൾക്കും നേരെ ഉയർന്നു വന്ന ആരോപണങ്ങളെ  നിശബ്ദമാക്കുവാൻ ഉള്ള ശ്രമങ്ങൾ നടന്നു. സമകാലിക ഭാരതത്തിൽ അടിയന്തരാവസ്ഥ   കാലഘട്ടത്തെ  ഓർമ്മിക്കും വിധമുള്ള  സംഭവങ്ങൾ  നടന്നു  കൊണ്ടിരിക്കുന്നു. 
മഹാരാഷ്ട്രയിലെ  അന്ധവിശ്വാസ നിർമൂലന പ്രസ്ഥാനത്തിന്റെ നേതാവും ചിന്തകനും എഴുത്തുകാരനും  ആയിരുന്ന നരേന്ദ്ര ധബോൽക്കർ 2013 ആഗസ്റ്റ്  20നു  വെടിയേറ്റ്  മരിച്ചു. ആശയപ്രചാരത്തിനും സ്വാഭിപ്രായ സ്വതന്ത്രത്തിനും  നേരെ  ഉള്ള നിറയൊഴിക്കൽ……… ജനാധിപത്യ വ്യവസ്ഥ പിന്തുടരുന്ന ഭാരതം  എന്ന മഹത്വപൂര്ണമായ രാജ്യത്ത്  സമാന്തര ആശയങ്ങൾ ചർച്ച ചെയേണ്ടതും നീതിയുക്തം തീരുമാനം ഉണ്ടാവാവേണ്ടതും  ആണ്. എന്നാൽ വിഭിന്നമായി ചിന്തിക്കുന്നവർക്ക്  ഇന്ത്യയിൽ  സ്ഥാനമില്ല  എന്ന്  പറയുമ്പോൾ  അസഹിഷ്ണുതയുടെയും കപടരാഷ്ട്രീയത്തിന്റെയും മുഖംമൂടി അഴിഞ്ഞുവീഴുകയാണ് ചെയുന്നത്. 
തീവ്രവാദവിരുദ്ധ സംഘടനയുടെ തലവനായ ഹേമന്ത് കാക്കറെയുടെ വധവും അതുമായി ബന്ധപ്പെട്ട വിഷദാശംകളും, വിലയിരുത്തലുകളും അടങ്ങിയ പുസ്തകമായിരുന്നു “WHO KILLED KAKRE?” മഹാരാഷ്ട്ര സ്വദേശിയും രാഷ്ട്രീയ പ്രവർത്തകനും ആയ ഗോവിന്ദ് പൻസാരെ ആയിരുന്നു രചയിതാവ്. ആ രചന ചിലരെ ചൊടിപ്പിച്ചു. അതുപോലെ തന്നെ അഫ്സൽഖാനെ വധിച്ച ശിവജിയെ സംഘപരിവാർ സംഘടന “തീവ്രഹിന്ദുത്വവാദം” എന്ന തങ്ങളുടെ ആദർശത്തിന്റെ തലപ്പത്തു പ്രതിഷ്ഠിച്ചപ്പോൾ “ആരായിരുന്നു ശിവജി ?”എന്ന പുസ്തകത്തിലൂടെ യുക്തിഭദ്രമായ വിശ്വാസത്തിനുടമയായിരുന്നു ശിവജി എന്നും അദ്ദേഹം ഒരു മുസ്ലിം വിരുദ്ധനല്ലായിരുന്നും എന്നുമുള്ള വാദഗതികൾ ഉന്നയിച്ചതിനായിരുന്നു 2015 ഫെബ്രുവരി 16 നു  ഗോവിന്ദ് പൻസാരെയുടെ തൂലികയ്ക്ക് നേരെയും വെടിയുണ്ടകൾ ചീറിപാഞ്ഞത്. അതെ വർഷം ആഗസ്റ്റ് 30ആം തിയതി കന്നട സാഹിത്യകാരൻ എംഎം കലബുർഗിയും വർഗീയവാദികളുടെ തോക്കിനു മുന്നിൽ ഇരയായി. അക്ഷരങ്ങളെ ഭയക്കുന്നവർ അവയെ വേട്ടയാടുമ്പോൾ അക്ഷരം എന്നാൽ ക്ഷരമല്ലാത്തത് അഥവാ നശിക്കാത്തത് എന്ന് അവർ മനസിലാക്കാതെ പോകുന്നു.  ‘ ‘മരിക്കില്ല അവൾ ‘ എന്നറിഞ്ഞിട്ടും ഗൗരി ലങ്കേഷ് നേരെയും അവർ തിരിഞ്ഞു. 
*പാബ്ലോ നെരൂദ* ഒരിക്കൽ പറയുകയുണ്ടായി 

_”എല്ലാ പൂക്കളെയും ഇറുത്തു മാറ്റാൻ നിങ്ങൾക്ക് കഴിഞെക്കും. പക്ഷെ വസന്തത്തിന്റെ വരവിനെ തടയാനാവില്ല. “_
ശരിയാണ്…. നിങ്ങൾ അറുത്ത്‌ മാറ്റുംതോറും മുളച്ചു പൊന്തുക തന്നെ ചെയ്യും…….. ആശയങ്ങളെ ആയുധമാക്കി;നശിക്കാത്ത അക്ഷരങ്ങളെ മുഖമുദ്രയാക്കി ഒരായിരം ഗൗരിമാർ ജനിക്കുക തന്നെ ചെയ്യും……. 
_”കൽബുർഗി  എഴുതി_

        _അവർ കൊന്നു,_

_പൻസാരെ എഴുതി_ 

      _അവർ കൊന്നു,_

_മരിക്കില്ല എന്നറിഞ്ഞിട്ടും_ 

    _അവർ പിന്നെയും വെട്ടി._

    _വെട്ടി മാറ്റിയ പേനയിൽനിന്ന്_

_രക്തം ഒലിച്ചിറങ്ങി വീണ്ടും പുതിയ_

 _വാക്കുകൾക്ക് വളമാകുന്നു….”_

            *Ashwin Dion*

വിരോധം… ;ആഭാസം…!!

​മലയാളം അധ്യാപകന്റെ ചൂരൽ വടിക്കു മുന്നിലിരുന്ന് മാത്യൂസും റിഷാദും കൃഷ്ണനും ഒരേ ബഞ്ചിലിരുന്ന് സർക്കാർ ബുക്കിലച്ചടിച്ച ഗുരുവിന്റെ മതസൗഹാർദ്ധ പാഠങ്ങൾ പഠിക്കുകയായിരുന്നു. അപ്പോഴാണ് പ്യൂൺ പെട്ടന്ന് ക്ലാസിലേക്ക് വന്നത്. അധ്യാപകനോട് ഒരു അഞ്ച് നിമിഷം കടം ചോദിച്ച് ,ക്ലാസ്സിൽ ഇടപെട്ടു. 

“ക്ലാസ്സില് മുസലീങ്ങളാരൂലേ…. സർക്കാരിന്റെ ഒരു സ്കോളർഷിപ്പ്ണ്ട് ഓർക്ക്.. ബേണ്ടോരു ബേയം പേര് കൊട്ക്കണം…. “
ഇടയ്ക്ക് റംഷാദിനെ ഒന്ന് സൂക്ഷിച്ച് നോക്കിയിട്ട് അവനോട് പറഞ്ഞു

“ജ്ജ് മുസൽമാനല്ലേ … സ്കോളർഷിപ്പ് ബേണ്ടോരെ പേര് നീ എയ്തിയെടുത്ത് ന്നെ ഏൽപ്പിച്ചേക്കണം.”

ഇതും പറഞ്ഞ് പ്യൂൺ ക്ലാസ്സ് വിട്ട് പോയി. എല്ലാവരുടെയും കണ്ണുകൾ വീണ്ടും ബുക്കിലേക്ക് സഞ്ചരിച്ചു.അപ്പോഴേക്കും സർക്കാർ പുസ്തകത്തിൽ അച്ചടിച്ച ശ്രീനാരായണ ഗുരുവിന്റെ കണ്ണുകൾ മിഴിച്ച് പുറന്തള്ളി ക്ലാസിലെ ഒരു കോണിലേക്ക് തെറിച്ചിരുന്നു.


മലയാളം അധ്യാപകന്റെ ചൂരൽ വടിക്കു മുന്നിലിരുന്ന് മാത്യൂസും റിഷാദും കൃഷ്ണനും ഒരേ ബഞ്ചിലിരുന്ന് സർക്കാർ ബുക്കിലച്ചടിച്ച കണ്ണുകൾ നഷ്ടപ്പെട്ടഗുരുവിന്റെ മതസൗഹാർദ്ധ പാഠങ്ങൾ വീണ്ടും പഠിക്കാൻ തുടങ്ങി……

പ്രണയലേഖനം

( എന്റെ അക്ഷരങ്ങളെ പ്രണയിച്ചവൾക്കുള്ള മറുപടിക്കത്ത് …….)
എത്രയും പ്രിയപ്പെട്ടവൾക്ക് ,

        അനശ്വരമായ പ്രണയത്തിന്റെ സ്മാരകമായ താജ്മഹലിനെയും …. ശവമായിട്ടും വിരിഞ്ഞ് നിൽക്കുന്ന ;മരിച്ചിട്ടും നശിക്കാത്ത പ്രേമത്തിന്റെ പൂവിനെയും ….. നിന്റെ സംസാരത്തിനിടയിൽ ക്ഷണിക്കാത്ത അതിഥിയെപ്പോലെ കടന്നു വന്ന വാചാലമായ മൗനത്തെയും…..സൂര്യനെ സ്നേഹിച്ച സൂര്യകാന്തിയെയും സാക്ഷി നിർത്തി പ്രണയ തീരത്ത് സാന്ത്വനംകൊള്ളാൻ കൊതിക്കുന്ന എന്റെ ഹൃദയം രചിച്ച വരികൾ  –

” ഇഷ്ടമാണ്…….. ഒരുപാട് ………”

                   എന്ന് സ്നേഹപൂർവ്വം ,

                          സഖാവ്

           

fAkE iNdePeNdenCe


കൽബുർഗിയുടെ അന്ത്യശ്വാസവും;

പൻസാരെയുടെ മരിച്ചുവീണ അക്ഷരങ്ങളും;

വെട്ടേറ്റു പിടയുന്ന മുരുകന്റെ

“മാതൊരുഭഗന്‍ ” ഉം;

ഗോഡ്സേയ്ക്കായുള്ള മന്ദിരവും…..;

മതത്തിന്റെ കുന്തമുനയിൽ തലയറ്റ പെഹ് ലുഖാനും അഖ് ലക്കും……………….

…………………………………………

…………………………………………

ഇന്നിതാ ഗോരഖ്പൂരിെല കൂട്ടക്കരച്ചിലും.

“എവിടെയാണ് നീ കാണുന്ന സ്വാതന്ത്ര്യം????”