എന്റെ കവിത

ഞാൻ കടമെടുത്തു പലരുടെയും വാക്കുകൾ:

ഇന്നവ കവിതാ സമാഹാരങ്ങൾ.

ഞാൻ കടമെടുത്തു പലരുടെയും ജീവിതത്തെ;

ഇന്നവ യാഥാർത്ഥ്യത്തിൻ ചിതാഭസ്മങ്ങൾ.

ഞാൻ കടമെടുത്തു ചിതൽപ്പുറ്റുകൾക്കിടയിൽ അന്തിയുറങ്ങുന്ന പച്ചയാം മനുഷ്യന്റെ രാവുകളെ;

ഇന്നവ നാറുന്ന ശവശരീരങ്ങൾ.

ഞാൻ കടമെടുത്തു നിന്നെ, നിന്റെ കുടുംബത്തെ, മുഖം മൂടി മറച്ച സമൂഹത്തെ, ചിതലരിക്കുന്ന ലോകത്തെ, മായുന്ന സ്നേഹത്തെ,

 മറയുന്ന ഭൂമിയെ,

പ്രണയത്തെ,

ഇന്നിന്റെ കാപട്യത്തെ……….

Advertisements

Leave a Reply

Please log in using one of these methods to post your comment:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s