വിരോധം… ;ആഭാസം…!!

​മലയാളം അധ്യാപകന്റെ ചൂരൽ വടിക്കു മുന്നിലിരുന്ന് മാത്യൂസും റിഷാദും കൃഷ്ണനും ഒരേ ബഞ്ചിലിരുന്ന് സർക്കാർ ബുക്കിലച്ചടിച്ച ഗുരുവിന്റെ മതസൗഹാർദ്ധ പാഠങ്ങൾ പഠിക്കുകയായിരുന്നു. അപ്പോഴാണ് പ്യൂൺ പെട്ടന്ന് ക്ലാസിലേക്ക് വന്നത്. അധ്യാപകനോട് ഒരു അഞ്ച് നിമിഷം കടം ചോദിച്ച് ,ക്ലാസ്സിൽ ഇടപെട്ടു. 

“ക്ലാസ്സില് മുസലീങ്ങളാരൂലേ…. സർക്കാരിന്റെ ഒരു സ്കോളർഷിപ്പ്ണ്ട് ഓർക്ക്.. ബേണ്ടോരു ബേയം പേര് കൊട്ക്കണം…. “
ഇടയ്ക്ക് റംഷാദിനെ ഒന്ന് സൂക്ഷിച്ച് നോക്കിയിട്ട് അവനോട് പറഞ്ഞു

“ജ്ജ് മുസൽമാനല്ലേ … സ്കോളർഷിപ്പ് ബേണ്ടോരെ പേര് നീ എയ്തിയെടുത്ത് ന്നെ ഏൽപ്പിച്ചേക്കണം.”

ഇതും പറഞ്ഞ് പ്യൂൺ ക്ലാസ്സ് വിട്ട് പോയി. എല്ലാവരുടെയും കണ്ണുകൾ വീണ്ടും ബുക്കിലേക്ക് സഞ്ചരിച്ചു.അപ്പോഴേക്കും സർക്കാർ പുസ്തകത്തിൽ അച്ചടിച്ച ശ്രീനാരായണ ഗുരുവിന്റെ കണ്ണുകൾ മിഴിച്ച് പുറന്തള്ളി ക്ലാസിലെ ഒരു കോണിലേക്ക് തെറിച്ചിരുന്നു.


മലയാളം അധ്യാപകന്റെ ചൂരൽ വടിക്കു മുന്നിലിരുന്ന് മാത്യൂസും റിഷാദും കൃഷ്ണനും ഒരേ ബഞ്ചിലിരുന്ന് സർക്കാർ ബുക്കിലച്ചടിച്ച കണ്ണുകൾ നഷ്ടപ്പെട്ടഗുരുവിന്റെ മതസൗഹാർദ്ധ പാഠങ്ങൾ വീണ്ടും പഠിക്കാൻ തുടങ്ങി……

Advertisements

1 Comment

Leave a Reply

Please log in using one of these methods to post your comment:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s