അ”ക്ഷരങ്ങൾ”.

_”പെരുമാൾ മുരുകൻ എന്ന  എഴുത്തുകാരൻ മരിച്ചിരിക്കുന്നു. ദൈവമല്ലാത്തതിനാൽ അയാൾ ഉയര്തെഴുനെല്കുവാനും പോകുന്നില്ല. പുനർജന്മത്തിൽ അയാൾക്ക്‌ വിശ്വാസമില്ല ഒരു സാധാരണ അധ്യാപകനായതിനാൽ അയാൾ ഇനി മുതൽ പി. മുരുകൻ മാത്രമായിട്ടായിരിക്കും  ജീവിക്കുക.  അയാളെ  വെറുതെ വിടുക…… “_

തമിഴ് സാഹിത്യകാരൻ പെരുമാൾ  മുരുകന്റെ ഈ  ഫേസ്ബുക് പോസ്റ്റ്‌  അക്ഷരങ്ങൾക്ക്  നേരെ ഉള്ള  അടിച്ചമർത്തലിന്റെ  വ്യക്തവും  ശക്തവുമായ  ദൃശ്യം  പകർന്നു  നൽകുന്നു. സ്വന്തം  ആശയങ്ങൾക്കും ആദർശകൾക്കും  മാത്രം വില നൽകുകയും സമാന്തര  ആശയങ്ങളെയും  കാഴ്ചപ്പാടുകളെയും  നിഷേധിക്കുകയും  ചെയുന്നത് ഫെഡറൽ  നിലപാടിൽ  പ്രവർത്തിക്കുന്ന  ഇന്ത്യയെ പോലെ ഒരു രാജ്യത്തിന്  അനഭിലഷണീയമാണ്.  മാതൊരുഭംഗന്  (അർദ്ധനാരീശ്വരൻ ) എന്ന പെരുമാൾ  മുരുകന്റെ  കൃതിക്ക്‌  നേരെ  ആണ്  ഹൈന്ദവ സംഘടനകളുടെ ഭീഷണി  മുഴങിയത്. 

 

അടിയന്തരാവസ്ഥ കാലഘട്ടതായിരുന്നു ഇതിനു മുമ്പ് പത്രമാധ്യമങ്ങൾക്കും സാഹിത്യകാരന്മാർക്കും  നേരെ  അക്രമങ്ങൾ  ഉണ്ടായത്. അന്ന്  സർക്കാരിന്റെ  തെറ്റായ  നയങ്ങൾക്കും സ്വെഛാധിപത്യ കാഴ്ചപാടുകൾക്കും നേരെ ഉയർന്നു വന്ന ആരോപണങ്ങളെ  നിശബ്ദമാക്കുവാൻ ഉള്ള ശ്രമങ്ങൾ നടന്നു. സമകാലിക ഭാരതത്തിൽ അടിയന്തരാവസ്ഥ   കാലഘട്ടത്തെ  ഓർമ്മിക്കും വിധമുള്ള  സംഭവങ്ങൾ  നടന്നു  കൊണ്ടിരിക്കുന്നു. 
മഹാരാഷ്ട്രയിലെ  അന്ധവിശ്വാസ നിർമൂലന പ്രസ്ഥാനത്തിന്റെ നേതാവും ചിന്തകനും എഴുത്തുകാരനും  ആയിരുന്ന നരേന്ദ്ര ധബോൽക്കർ 2013 ആഗസ്റ്റ്  20നു  വെടിയേറ്റ്  മരിച്ചു. ആശയപ്രചാരത്തിനും സ്വാഭിപ്രായ സ്വതന്ത്രത്തിനും  നേരെ  ഉള്ള നിറയൊഴിക്കൽ……… ജനാധിപത്യ വ്യവസ്ഥ പിന്തുടരുന്ന ഭാരതം  എന്ന മഹത്വപൂര്ണമായ രാജ്യത്ത്  സമാന്തര ആശയങ്ങൾ ചർച്ച ചെയേണ്ടതും നീതിയുക്തം തീരുമാനം ഉണ്ടാവാവേണ്ടതും  ആണ്. എന്നാൽ വിഭിന്നമായി ചിന്തിക്കുന്നവർക്ക്  ഇന്ത്യയിൽ  സ്ഥാനമില്ല  എന്ന്  പറയുമ്പോൾ  അസഹിഷ്ണുതയുടെയും കപടരാഷ്ട്രീയത്തിന്റെയും മുഖംമൂടി അഴിഞ്ഞുവീഴുകയാണ് ചെയുന്നത്. 
തീവ്രവാദവിരുദ്ധ സംഘടനയുടെ തലവനായ ഹേമന്ത് കാക്കറെയുടെ വധവും അതുമായി ബന്ധപ്പെട്ട വിഷദാശംകളും, വിലയിരുത്തലുകളും അടങ്ങിയ പുസ്തകമായിരുന്നു “WHO KILLED KAKRE?” മഹാരാഷ്ട്ര സ്വദേശിയും രാഷ്ട്രീയ പ്രവർത്തകനും ആയ ഗോവിന്ദ് പൻസാരെ ആയിരുന്നു രചയിതാവ്. ആ രചന ചിലരെ ചൊടിപ്പിച്ചു. അതുപോലെ തന്നെ അഫ്സൽഖാനെ വധിച്ച ശിവജിയെ സംഘപരിവാർ സംഘടന “തീവ്രഹിന്ദുത്വവാദം” എന്ന തങ്ങളുടെ ആദർശത്തിന്റെ തലപ്പത്തു പ്രതിഷ്ഠിച്ചപ്പോൾ “ആരായിരുന്നു ശിവജി ?”എന്ന പുസ്തകത്തിലൂടെ യുക്തിഭദ്രമായ വിശ്വാസത്തിനുടമയായിരുന്നു ശിവജി എന്നും അദ്ദേഹം ഒരു മുസ്ലിം വിരുദ്ധനല്ലായിരുന്നും എന്നുമുള്ള വാദഗതികൾ ഉന്നയിച്ചതിനായിരുന്നു 2015 ഫെബ്രുവരി 16 നു  ഗോവിന്ദ് പൻസാരെയുടെ തൂലികയ്ക്ക് നേരെയും വെടിയുണ്ടകൾ ചീറിപാഞ്ഞത്. അതെ വർഷം ആഗസ്റ്റ് 30ആം തിയതി കന്നട സാഹിത്യകാരൻ എംഎം കലബുർഗിയും വർഗീയവാദികളുടെ തോക്കിനു മുന്നിൽ ഇരയായി. അക്ഷരങ്ങളെ ഭയക്കുന്നവർ അവയെ വേട്ടയാടുമ്പോൾ അക്ഷരം എന്നാൽ ക്ഷരമല്ലാത്തത് അഥവാ നശിക്കാത്തത് എന്ന് അവർ മനസിലാക്കാതെ പോകുന്നു.  ‘ ‘മരിക്കില്ല അവൾ ‘ എന്നറിഞ്ഞിട്ടും ഗൗരി ലങ്കേഷ് നേരെയും അവർ തിരിഞ്ഞു. 
*പാബ്ലോ നെരൂദ* ഒരിക്കൽ പറയുകയുണ്ടായി 

_”എല്ലാ പൂക്കളെയും ഇറുത്തു മാറ്റാൻ നിങ്ങൾക്ക് കഴിഞെക്കും. പക്ഷെ വസന്തത്തിന്റെ വരവിനെ തടയാനാവില്ല. “_
ശരിയാണ്…. നിങ്ങൾ അറുത്ത്‌ മാറ്റുംതോറും മുളച്ചു പൊന്തുക തന്നെ ചെയ്യും…….. ആശയങ്ങളെ ആയുധമാക്കി;നശിക്കാത്ത അക്ഷരങ്ങളെ മുഖമുദ്രയാക്കി ഒരായിരം ഗൗരിമാർ ജനിക്കുക തന്നെ ചെയ്യും……. 
_”കൽബുർഗി  എഴുതി_

        _അവർ കൊന്നു,_

_പൻസാരെ എഴുതി_ 

      _അവർ കൊന്നു,_

_മരിക്കില്ല എന്നറിഞ്ഞിട്ടും_ 

    _അവർ പിന്നെയും വെട്ടി._

    _വെട്ടി മാറ്റിയ പേനയിൽനിന്ന്_

_രക്തം ഒലിച്ചിറങ്ങി വീണ്ടും പുതിയ_

 _വാക്കുകൾക്ക് വളമാകുന്നു….”_

            *Ashwin Dion*

Advertisements

2 Comments

Leave a Reply

Please log in using one of these methods to post your comment:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s