​*അയ്യപ്പൻ*

മരിക്കുമ്പോൾ ഒരു ഭ്രാന്തനെ
 പോലെ മരിക്കണം…….. 

ജീവിതം നീറുമ്പോഴും

 പരിസരബോധമില്ലാതെ…. 

കണ്ട കാഴ്ചയിലെ അന്ധതയെ 

ഓർത്തു-

ആർത്തട്ടഹസിച്ചു ചിരിക്കണം. 

ഒറ്റയ്ക്കിരുന്നു പിറുപിറുക്കണം.

കടലിനോടു കിന്നരിക്കണം.  

തെരുവിലെ കടത്തിണ്ണയിൽ 

ഒരു രാത്രി ഏകാന്തതയ്ക്കായ് കൂട്ടിരിക്കണം. 

കരയണം ; ചിരിക്കണം ;

നേരറിയാത്തവനെ നോക്കി…. 

നേരോടെ……. 

പ്രണയം മറന്നവനെ നോക്കി 

പരിഹാസത്തോടെ…. 

നീയും ഞാനും ആകുന്ന കവിതയിലെ ലഹരിയിൽ –

മത്തുപിടിച്ചു ഭ്രാന്തനായി…. 

മരിക്കണം…………

കവിതയെ പ്രണയിച്ച തെമ്മാടി!!

                 *Ashwin Dion*

Advertisements

1 Comment

Leave a Reply

Please log in using one of these methods to post your comment:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s