മധു

​അവസാന കച്ചിത്തുരുമ്പായിരുന്നു അത്…. ഇക്കണ്ടകുറുപ്പിന്റെയോ കായംകുളം കൊച്ചുണ്ണിയുടെയോ താവഴിയിൽ അവന്റെയോ അവന്റെ കുടുംബത്തിന്റെയോ പേരില്ല.പിന്നെ എന്തിനായിരുന്നു എന്ന ചോദ്യത്തിന് വഴിയുടെ രണ്ടറ്റവും കാണാതെ നട്ടം തിരിയുന്ന ജീവിതം “നിവൃത്തികേട്‌ കൊണ്ട് “എന്ന് ഉത്തരം പറഞ്ഞു. വിശപ്പ് ജീവിതത്തിനു നേരെ യുദ്ധ ഭൂമി ഒരുക്കിയപ്പോൾ ജീവിക്കാനുള്ള കൊതികൊണ്ടായിരുന്നു കട്ടതും ;ഓടിയതും. എന്നാൽ അസ്ഥിയോടൊട്ടിയ പള്ള ഓട്ടത്തിന് തടസമായി…. പിടിക്കപ്പെട്ടു….ഉടുതുണി അഴിച്ചു നഗ്നനാക്കിയപ്പോഴും അവർ കണ്ടതായിരുന്നു “തോല് തൂങ്ങി വിശപ്പിന്റെ കാഠിന്യം വിളിച്ചോതി… ആർത്തട്ടഹസിച്ചു… വേദന കൊണ്ട് പുളഞ്ഞു ഭ്രാന്തമായി അലറുന്ന കറുത്തിരുണ്ട കൊള്ളി കമ്പു പോലുള്ള ശരീരം. “എന്നിട്ടും പരശുരാമൻ എയ്ത മഴു തറിച്ചത് പൊള്ളയായ പള്ളയിലായിരുന്നു. 


കഷ്ടം… !!!


Gods own country ലെ ദൈവമക്കളുടെ വികൃതികൾ… 


മധു… ആത്മശാന്തിക്കായി…കണ്ണും കാതും അടച്ചു എന്നാൽ എല്ലാം  കണ്ടും കേട്ടുമിരിക്കുന്ന ദൈവത്തോട് പ്രാർത്ഥിക്കാം. 


ആമീൻ!!!


             ◼  Ashwin Dion

Advertisements

Leave a Reply

Please log in using one of these methods to post your comment:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s