ജൂൺ 5 ;
കഴുത്തിൽ തൂങ്ങി കിടന്ന tag കടിച്ചു അപരിചിത ഭാവ

ത്തോടെ സസൂക്ഷ്മം വീക്ഷിച്ച ആ കൊച്ചു കണ്ണുകൾ ആയിരുന്നു ഞങ്ങളെ ആദ്യം സ്വീകരിച്ചത്. കടമ്പേരി എൽ.പി സ്കൂളിൽ പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ചെന്നതായിരുന്നു ഞങ്ങൾ. എല്ലാവരെയും ആകെ മൊത്തം ഒന്ന് നോക്കിയ ശേഷം ഒരു ചിരി. ആ കുട്ടികുറുമ്പന്റെ ചിരിയിൽ ഓർമ്മകൾ തട്ടി വീണത് വീണ്ടും തിരിച്ചു വരാൻ കൊതിച്ച…… ;കാല ചക്രത്തെ ഒന്ന് reverse gear ൽ ഇട്ട് ഒന്നൂടെ നുണയാൻ ആശിച്ച കുട്ടിക്കാലത്തിന്റെ നല്ല നിമിഷങ്ങളിലേക്കായിരുന്നു. 
“എന്താന്റെ  പേര്?? ”
പേര് പറയാൻ മടിച്ചപ്പോൾ അവനറിയാതെ കഴുത്തിൽ കുരുക്കിട്ട ID കാർഡിൽ നോക്കി :-

“Adwaith ‘ന്നല്ലേ ”

എന്ന് പറഞ്ഞു shine ചെയ്യലിന്റെ ഒരു ചെപ്പടി വിദ്യ പുറത്തുകാട്ടി. 
ഈ അടവുകൾ പലതും കണ്ടും ; കേട്ടും ; മടുത്തതുകൊണ്ടാവണം കഴുത്തിലെ ID പരിഹാസത്തോടെ പുള്ളി മറച്ചു പിടിച്ച്.  ‘ഇതൊക്കെ കുറെ കേട്ടിട്ടുണ്ട് !!!’ എന്ന ഭാവത്തിൽ നിന്നത്. 
കുട്ടികാലത്തെ സ്ഥിരം വിനോദമായ, വരിവരിയായി തോളോട് തോൾ പിടിച്ച് കുട്ടി ട്രെയിനുകൾ അരികിലൂടെ കൂകി പാഞ്ഞു…!
ക്ലാസ്സ്‌ മുറിയിൽ നിന്ന് പുറത്തെ ഞങ്ങളെ നോക്കി ചിരിക്കുന്ന വീരന്മാർ… !
അധ്യാപകർ ഇല്ലാത്തപ്പോൾ ക്ലാസ്സിൽ തലങ്ങും വിലങ്ങും പായുന്ന കുസൃതി കുടുക്കകൾ… !
ഈ B-tech ജീവിതം ഒരു nursery വിദ്യാർത്ഥിയായി പരിണാമം സംഭവിക്കുമ്പോൾ ധൃതിയിൽ ഓടി കിതച്ചു പോയ 

സമയവും ;

ദിനവും ;

മാസവും ;

വർഷവും.  ഒരു നിമിഷമെങ്കിലും ഞങ്ങളെ നോക്കി അന്ധാളിച്ചു നിന്നുകാണും!
അതെ !

പലതും സ്വരുക്കൂട്ടി വച്ച ഓർമകളുടെ നേട്ടമാണ് !!!
കൊച്ചു കൈകളിൽ വൃക്ഷ തൈ നൽകി “മരമില്ലെങ്കിൽ നാമില്ല ” എന്ന് ഒറ്റ വാക്കിൽ പറഞ്ഞ് അധ്യാപകന് നിർത്താമായിരുന്നു. എന്നാൽ എട്ടും പൊട്ടും അറിയാത്ത കൊച്ചു പിള്ളേരോട് ‘global warming’ ഉം ‘green house gas ‘ ഉം’ fossil fuel’ ഉം എന്നുവേണ്ട 1750ലെ industrial revolution വരെ എത്തിയ അധ്യാപകന്റെ പ്രസംഗത്തെ ചെറിയ കോട്ടുവായോടെ ഞാൻ ആനയിച്ചിരുത്തിയപ്പോൾ ഒരുത്തൻ എന്റെ കൈയിലെ ക്യാമറയ്ക്ക് പോസ് ചെയ്തു ചിരിച്ചു തന്നു. 

മൈക്കിൽ അദ്ധ്യാപകൻ ആർക്കോ വേണ്ടി ഓകാനിക്കുന്നതിനിടയിലെ ഒരു click !!!
SFI യുടെ നേതൃത്വത്തിൽ എല്ലാ വിദ്യാലയങ്ങളിലും പേപ്പർ പേനയുടെ ഉപയോഗം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി നടന്ന ചടങ്ങിൽ സ്കൂളിലെ മുൻ ഹെഡ്മാസ്റ്റർ നാരായണൻ സർ വിദ്യാർത്ഥികൾക്കെല്ലാം പേപ്പർ പേന വിതരണം ചെയ്തു. 
പേന കൈയ്യിൽ കിട്ടിയപ്പോൾ ചിലർക്കൊക്കെ കൗതുകം !!

ചിലരിൽ സന്തോഷം തുളുമ്പി നേരിയ പുഞ്ചിരിയായി ചുണ്ടിൽ വിടർന്നു !!

പല പല ഭാവങ്ങൾ ഒന്നിന് പുറകെ ഒന്നായി ഒറ്റ ക്ലിക്കിൽ പ്രതിഫലിച്ചു !!

പേനകൊണ്ട് അടുത്തുള്ളവന്റെ ഷർട്ടിൽ കോറിയിട്ടു ഒരു ഗുസ്തിക്ക് നേരം നോക്കുകയായിരുന്നു ചില തരികിടകൾ !!
റിയ;

ദിയ;

സൂഫി;

അശ്വിൻ;

കാർത്തിക;

സാന്ദ്ര………………. ഇങ്ങനെ പോകുന്നു തരികിടകളുടെ list !
പേരുകൾ ഒന്നും തന്നെ മനസ്സിൽ പല തവണ ഉരുവിട്ട് മനഃപാഠമാക്കിയതല്ല. 

ഓർമകളിൽ എവിടെയോ കൈവിട്ടുപോയ കുട്ടികാലത്തെ ചില നല്ല സൗഹൃദങ്ങളിലേക്ക് ഈ പേരുകൾ ചാർത്തുകയായിരുന്നു. 
ഇവരോടൊപ്പം അവസാനമായി ഒരു selfie !

കൈയ്യിൽ കിട്ടിയ പേപ്പർ പേന ഉയർത്തി പിടിച്ച് ഒരു smile !
ആ selfie യിൽ ചില നല്ല നിമിഷങ്ങളെ പിടിച്ച് നിർത്തി, phone gallery ക്കുള്ളിൽ തളച്ചിട്ടിരിക്കയാണ് !

ഇടയ്ക്കൊക്കെ ഒന്ന് അയവിറക്കുവാൻ… !

                      ◼ Ashwin Dion

 

Advertisements

Leave a Reply

Please log in using one of these methods to post your comment:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s