പെണ്ണ്

#പെണ്ണ്

“I was’nt born to get distroyed
I was’nt born for just your joy
I’m a women
not your toy !”

ചില കാഴ്ചപാടുകൾ ആണ്.
വാതോരാതെ സദാചാരം പ്രസംഗിക്കുകയും, ഒളിഞ്ഞും മറഞ്ഞും വിരുദ്ധമായി പ്രവർത്തിക്കുകയും ചെയുന്ന ഇന്നിന്റെ കാഴ്ചപ്പാട്.
ജമ്മു കശ്മീരിലെ കത്വയിൽ എട്ടു വയസുകാരിയുടെ മരണം ആക്രോശിച്ചും അട്ടഹസിച്ചും # tag ക്യാമ്പയിനുകൾ പ്രതികരിക്കുകയും വിപ്ലവം സൃഷ്ടിക്കുകയും ചെയ്തപ്പോൾ മറുഭാഗത്തു മുഖംമൂടി അണിഞ്ഞ നരഭോജികൾ തിരയുകയായിരുന്നു. Porn site ലെ search history ൽ ഒരു സംസ്കാരത്തെ രൂപപ്പെടുത്തുകയായിരുന്നു.

അവധി പകുതിയും phone കീഴടക്കിയിരിക്കുകയാണ്. ട്രോള്ളൻമാരുടെ ബുദ്ധി വൈഭവങ്ങളിലൂടെയും,
facebook selfie കളിലൂടെയും,
ചീനലിഞ്ഞ സമകാലിക സംഭവവികാസങ്ങളിലൂടെയും,
വാർത്തകളിലൂടെയും … ഒക്കെ ഒരു യാത്ര നടത്തുമ്പോൾ മുമ്പിൽ പെട്ടതാണ് ഈ ഹ്രസ്വ ചിത്രം.

ചർച്ചയാവുകയാണ് ഈ short film.
#പെണ്ണ് !

സനൂപ് മാരടി സംവിധാനം ചെയ്ത പെണ്ണ് എന്ന ഹ്രസ്വ ചിത്രം നവമാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നു. ജാസ്മിൻ ഹണിയാണ് പ്രധാന വേഷം ചെയുന്നത്.
‘പെണ്ണിനെ “വെറും ” പെണ്ണായി കാണുന്നവരുടെ മുന്നിലേക്ക്….’ എന്ന tag ലൈനിൽ ചിത്രം ചലിക്കുന്നു.

സ്ത്രീ കുളിക്കുന്ന ദൃശ്യങ്ങൾ അവരറിയാതെ ക്യാമെറയിൽ ഒപ്പിയെടുക്കുന്ന യുവാവിന് സംഭവിക്കുന്ന അപകടം !
കുറ്റബോധത്തോടെ ഉള്ള പര്യവസാനം !

കുളി കഴിഞ്ഞതിനു ശേഷം തന്റെ മകളുമൊത്തു തിരിച്ചു പോകും വഴി പാറക്കെട്ടുകൾകിടയിൽ ഒരു bag കാണുന്നു. അപാകത മനസിലാക്കിയ അവൾ ചുററും ഒന്ന് നോക്കി;
താഴ്ചയിലേക്ക് വീണുപോവാതെ പാറയുടെ അരികുപറ്റി പിടിച്ച് കയറാൻ ശ്രമിക്കുന്ന യുവാവ് ;പ്രാണന് വേണ്ടിയുള്ള ആ കരച്ചിൽ സഹായത്തിനായി കേഴുന്നു എന്ന തോന്നൽ… അവൾ മറുത്തൊന്നും ചിന്തിക്കാതെ താൻ ഉടുത്ത സാരി അവന്റെ ജീവിതത്തിന്റെ തിരിച്ചു വരവിനായി നീട്ടി എറിഞ്ഞുകൊടുക്കുന്നു ;രക്ഷിക്കുന്നു !അവൾ നടന്നു നീങ്ങി.
യുവാവ് bag തുറന്നു ക്യാമറ എടുത്തു താൻ പകർത്തിയ ഫോട്ടോകൾ rewind ചെയുന്നു. കഥയും അതിനൊപ്പം പിന്നിലേക്ക് ചലിക്കുന്നു. അവളുടെ മുമ്പിൽ പെടാതിരിക്കാൻ ഓടിയ ഓട്ടം വരുത്തിയ ദുരന്തം !

കുറ്റബോധത്താൽ നിറഞ്ഞ കണ്ണുകളോടെ ഒപ്പിയെടുത്ത ദൃശ്യങ്ങൾക്ക് ഒരു delete click.

വേശ്യാവൃത്തിയും ബഹുഭാര്യാത്വവും ദേവദാസി സമ്പ്രദായവും വെപ്പാട്ടി സമ്പ്രദായവും നിലനിൽക്കുന്ന കാലത്ത് നിന്ന് ക്യാമറ കണ്ണിൽ പകർത്തി പോസ്റ്റുന്ന internet ലൈഗിക വ്യാപാരത്തിന്റെ കാലത്തിലേക്ക്…..

എവിടെയാണ് മാറിയത് ??

പെണ്ണിനെ “വെറും” പെണ്ണായി കാണുന്നവരുടെ മുന്നിലേക്ക്…
#പെണ്ണ്

#Ashwin_Dion

Advertisements